തിരുവനന്തപുരം: സർക്കാർ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് രാവിലെ 10 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ നടക്കും. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാട് ഉപതെരഞ്ഞെടുപ്പ് വേണ്ട എന്നാണ്.
കൊറോണയുടെ പശ്ചാത്തലത്തില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും, ഉപതെരഞ്ഞെടുപ്പും മറ്റൊരു ദിവസത്തേക്ക് മാറ്റിവെയ്ക്കണമെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആവശ്യം.
ഇടത് വലത് മുന്നണികള്‍ തോല്‍വി ഭയം മൂലമാണ് തിരഞ്ഞെടുപ്പ് മാറ്റാന്‍ ശ്രമിക്കുന്നത് എന്നാണ് ബി ജെ പി നിലപാട്. അതേസമയം ഉപതെരഞ്ഞെടുപ്പ് മാറ്റിവക്കുകയാണെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പും നീട്ടിവക്കണമെന്ന ആവശ്യം യോഗത്തില്‍ യു.ഡി.എഫ് ഉന്നയിക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക