ഐപിഎല്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ അര്ജുന് ടെണ്ടുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ചേര്‍ന്നോ എന്നാണ് ആരാധകരുടെ ചോദ്യം. മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ക്കൊപ്പം ദുബായില്‍ സമയം പങ്കിടുന്ന ഫോട്ടോ അര്ജുന് പങ്കുവെച്ചതോടെയാണ് ചോദ്യം ഉയര്‍ന്നത്.
ട്രെന്റ് ബോള്‍ട്ട്, രാഹുല്‍ ചഹര്‍, പാറ്റിന്സന് എന്നിവര്‍ക്കൊപ്പം ദുബായിലെ ഹോട്ടലില്‍ സ്വിമ്മിങ് പൂളില്‍ നില്‍ക്കുന്നതിന്റെ ചിത്രമാണ് അര്ജുന് പങ്കുവെച്ചത്. ഇടംകയ്യന്‍ പേസറായ അര്‍ജുന്റെ പേര് ഐപിഎല്‍ ലേലത്തില്‍ എത്തിയിരുന്നില്ല. ഈ സമയം ഐപിഎല്‍ ക്യാമ്പില്‍ അര്‍ജുന്റെ സാന്നിധ്യം എന്തിനാണെന്ന ചോദ്യവും ഉയരുന്നു.
ഐപിഎല്ലില്‍ ഇതുവരെ അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത അര്ജുന് മുംബൈ ഇന്ത്യന്‍സിനായി നെറ്റ്സില്‍ പന്തെറിയാന്‍ എത്തിയതാണെന്നാണ് സൂചന. എല്ലാ ഐപിഎല്‍ ഫ്രാഞ്ചൈസികളും തങ്ങളുടെ നെറ്റ് ബൗളര്‍മാരെ ദുബായിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.
അര്‍ജുനെ മുംബൈ സ്വന്തമാക്കിയതിന്റെ സാധ്യതയും തള്ളിക്കളയാനാവില്ല.ലേലത്തില്‍ അര്‍ജുനെ സ്വന്തമാക്കിയില്ലെങ്കിലും പകരക്കാരന് എന്ന നിലയില്‍ അര്‍ജുനെ മുംബൈക്ക് ടീമിലെത്തിക്കാം. ബിസിസിഐ നിയമം അനുസരിച്ച് ടൂര്‍ണമെന്റിന്റെ ഇടയ്ക്ക് വെച്ച് ഫ്രാഞ്ചൈസികള്‍ക്ക് പകരക്കാരനെ ടീമിലെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക