തിരുവനന്തപുരം: ബിനീഷ് കോടിയേരിയെ വീണ്ടും ഇ.ഡി ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്. മന്ത്രി ജയരാജന്റെ മകനെ സംബന്ധിച്ചും അന്വേഷണം തുടങ്ങിയെന്നും മന്ത്രി കെ.ടി ജലീലിനെ ഇ.ഡി രണ്ടാം തവണയും ചോദ്യം ചെയ്യുമെന്നും കൂടാതെ എന്‍.ഐ.എയും കസ്റ്റംസും കെ.ടി ജലീലിനെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്നും റിപോർട്ടുകൾ ഉണ്ട്.
ബിനീഷ് കൊടിയേരിയെ ആദ്യ തവണ 12 മണിക്കൂറോളം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ സ്വപ്നയുടെയുടേയും ബിനീഷ് കോടിയേരിയുടെയും മൊഴികൾ പരിശോധിച്ച ശേഷമായിരിക്കും. ബിനീഷ് സ്വർണക്കടത്തു കേസ് പ്രതികളുമായി സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ടോയെന്ന കാര്യമാണ് പ്രധാനമായും പരിശോധിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക