ടെലിവിഷൻ സീരീസുകൾക്കുള്ള രാജ്യാന്തര പുരസ്കാരമായ എമ്മി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഡ്രാമ വിഭാഗത്തിൽ ഏറ്റവും മികച്ച സീരീസായി എച്ച്ബിഒയുടെ സക്സഷൻ തിരഞ്ഞെടുക്കപ്പെട്ടു. സിബിസി ടെലിവിഷന്റെ ഷിറ്റ്സ് ക്രീക്കാണ് കോമഡി വിഭാഗത്തിലെ മികച്ച സീരീസ്.
സംസ്ഥാനത്ത് സ്വര്‍ണവില കൂടി
ഇതുൾപ്പടെ ഷിറ്റ്സ് ക്രീക്കിന് ഏഴ് പുരസ്കാരങ്ങൾ ലഭിച്ചു. ഡ്രാമ വിഭാഗത്തിലെ മികച്ച നടനുള്ള പുരസ്കാരം സക്സഷനിലെ പ്രകടനത്തിന് ജെറമി സ്ട്രോംഗും മികച്ച നടിക്കുള്ള പുരസ്കാരം യൂഫോറിയയിലെ പ്രകടനത്തിന് സെൻന്ദേയയും കരസ്ഥമാക്കി.
കോമഡി വിഭാഗത്തിലെ മികച്ച നടിയായി കാതറിൻ ഒഹാരയും (ഷിറ്റ്സ് ക്രീക്ക്) മികച്ച നടനായി യൂജീൻ ലെവിയും (ഷിറ്റ്സ് ക്രീക്ക്) തെരഞ്ഞെടുക്കപ്പെട്ടു.
ലിമിറ്റഡ് സീരീസ് വിഭാഗത്തിൽ റജീന കിംഗ് ( വാച്ച് മെൻ), മാർക്ക് റഫല്ലോ (ഐ നോ ദിസ് മച് ഈസ് ട്രൂ ) എന്നിവരാണ് മികച്ച നടീനടന്മാർ. കോവിഡ് സാഹചര്യത്തിൽ വെർച്വലായാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക