എറണാകുളം: എറണാകുളം പാലാരിവട്ടം സി.ഐക്ക് കൊറോണ സ്ഥിരീകരിച്ചു. സി.ഐയുടെ സമ്പർക്ക പട്ടിക തയാറാക്കുകയാണ്. തുടർന്ന് എസ്.ഐ അടക്കം 20ഓളം പൊലീസുകാര്‍ നിരീക്ഷണത്തില്‍ പോയി.
സമരക്കാരെ നേരിട്ട തിരുവനന്തപുരം കന്റോണ്‍മെന്റ് എസിപിക്ക് കോവിഡ്
കോവിഡ് ബാധിതരുടെ പ്രതിദിന കണക്ക് ജില്ലയില്‍ 500 കടന്നു. ഇന്നലെ 537 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ സമ്പർക്കത്തിലൂടെയാണ് 499 പേര്‍ക്കും കോവിഡ് ബാധിച്ചിരിക്കുന്നത്. രോഗവ്യാപനം അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലും കൂടുകയാണ്. എറണാകുളം ജില്ലയില്‍ മാത്രം 3823 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം രൂക്ഷമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക