തിയേറ്ററുകളിൽ ഏറെ കയ്യടി നേടിയ മോഹൻലാൽ ചിത്രമായിരുന്നു ദൃശ്യം. ചിത്രത്തിന്റെ രണ്ടാംഭാഗം വരുമെന്ന വാർത്തകൾ മുൻപ് തന്നെ പുറത്തു വന്നിരുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ രണ്ടാംഭാഗം ദൃശ്യം 2 ചിത്രീകരണം ആരംഭിച്ചുവെന്ന വാർത്ത വന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പ്രധാന വേഷങ്ങളിലൊന്ന് അവതരിപ്പിച്ച ആശാ ശരത്തിന്റെ ഫോട്ടോ ചർച്ചയാകുകയാണ്. വലിയ പ്രതീക്ഷയോടെയാണ് ആരാധർ ചിത്രത്തിനായി കാത്തിരിക്കുന്നത്.
ഐജി ഗീതാപ്രഭാകർ എന്ന കഥാപാത്രമായാണ് ആശാ ശരത്ത് ചിത്രത്തിൽ എത്തുന്നത്. ഷൂട്ടിങ്ങിന് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയില്‍ താരത്തിന്റെ ഫലം നെഗറ്റീവാണ്. ഈ സന്തോഷം ഫേസ് ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ് നടി. ‘കോവിഡ് നെഗറ്റീവ് റിപ്പോർട്ട് കിട്ടി. ഇനി ദൃശ്യം 2 യാത്രയ്ക്ക് തുടക്കം. ഐ.ജി ഗീത പ്രഭാകർ ആയി വീണ്ടുമെത്തുന്നതിന്റെ സന്തോഷത്തിലും ആവേശത്തിലുമാണ് ഞാൻ. കരിയറിലെ ഏറ്റവും നല്ല കഥാപാത്രങ്ങളിലൊന്ന്. നിങ്ങളുടെ പിന്തുണയും പ്രാർഥനയും വേണം’– ആശ ശരത് കുറിച്ചു.
https://www.facebook.com/AshaSharathofficialpage/photos/a.507755419267919/3403424433034322/
ആദ്യഭാഗത്തില്‍ നിന്നും വലിയ മാറ്റങ്ങളൊന്നും താരനിരയില്‍ വരുത്തിയിട്ടില്ല. മോഹൻലാലിനൊപ്പം മീന, അൻസിബ, എസ്തർ എന്നിവരാണ് കുടുംബാംഗങ്ങളായി എത്തുന്നത്. ആശ ശരത്ത്, സിദ്ദിഖ്, സായ് കുമാർ, മുരളി ഗോപി, ഗണേഷ് കുമാർ, തുടങ്ങിയവരും ദൃശ്യം 2 വിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക