തിരുവനന്തപുരം: മുഖ്യമന്ത്രിയെയാണ് സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരിശോധന നടത്തണമെന്നും പിടിച്ച് നില്ക്കാന് യാതൊരു മാര്‍ഗവും ഇല്ലാതായതോടെ ജാതിയും മതവും പറയേണ്ട ഗതികേടിലേക്ക് ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എത്തിയിരിക്കുന്നുവെന്നും കൂടാതെ കള്ളം പറയാന്‍ വേണ്ടിയാണ് ദിവസവും വാര്‍ത്താസമ്മേളനങ്ങള്‍ അദ്ദേഹം നടത്തുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
തിരുവനന്തപുരത്ത് അറസ്റ്റിലായ ഭീകരരെ എൻഐഎ ബാംഗ്ലൂരിലേക്ക് കൊണ്ടുപോയി
അന്വേഷണ ഏജന്‍സി മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്നും എന്നാൽ മുഖ്യമന്ത്രി പറഞ്ഞു കൊണ്ടിരിക്കുന്ന കള്ളങ്ങള്‍ തെളിയുമെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് നടത്തിയ യു.ഡി.എഫ് ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക