പ്രധാനമന്ത്രി അവസാന അഞ്ച് വര്‍ഷത്തിനുള്ളില്‍ 58 രാജ്യങ്ങള്‍ സന്ദര്‍ശിച്ചുവെന്നും 517.82 കോടി രൂപ ചിലവഴിച്ചുവെന്നും വിദേശകാര്യ വകുപ്പ്. 2015 മുതല്‍ 2019 നവംബര്‍ വരെയുള്ള കാലഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചത് 58 രാജ്യങ്ങളാണെന്നാണ് വിശദീകരണം. രാജ്യസഭയിൽ ഉയർന്ന സംശയത്തിന് എഴുതി നല്കിയ മറുപടിയിലാണ് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുടെ സന്ദർശനങ്ങളെപ്പറ്റിയും അതുകൊണ്ട് രാജ്യത്തിനുണ്ടായ നേട്ടങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
ചർമ്മം തിളങ്ങാൻ പഴം കൊണ്ടുണ്ടാക്കാം ഫേസ് മാസ്കുകൾ
‘പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കാനും സെല്‍ഫിയെടുക്കാനുമായി പൊതുപണം ചിലവഴിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. നരേന്ദ്ര മോദി എന്‍.ആര്.ഐ പ്രധാനമന്ത്രിയാണെന്നാണ് കോൺഗ്രസിന്റെ വിമർശനം. എന്നാൽ, ഈ സന്ദര്‍ശനങ്ങള്‍ വിദേശ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തിയെന്നും സാങ്കേതിക, സാമ്പത്തിക, പ്രതിരോധ മേഖലകളിലെല്ലാം ബന്ധം ശക്തിപ്പെടുത്താനായെന്നുമാണ് മറുപടിയിലൂടെ സർക്കാരിന്റെ പ്രതികരണം.
കോവിഡ് പരിശോധനാഫലം നെഗറ്റീവ്…; ദൃശ്യം 2 സെറ്റിലേക്ക് ഐജി ഗീത പ്രഭാകറും
ഇക്കാലഘട്ടത്തില്‍ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ അഞ്ചുതവണ വീതം മോദി സന്ദര്‍ശിച്ചിട്ടുണ്ട്. സിംഗപ്പുര്‍, ജര്‍മനി, ഫ്രാന്‍സ്, ശ്രീലങ്ക, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളും പ്രധാനമന്ത്രി ഒന്നിലധികം തവണ സന്ദര്‍ശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക