കൊച്ചി: പത്ത് കേന്ദ്ര, സംസ്ഥാന ഏജന്‍സികള്‍ എല്‍.ഡി.എഫ് സര്‍ക്കാരിനും സി.പി.എമ്മിന്റെ നേതാക്കളുടെ കുടുംബങ്ങള്‍ക്കുമെതിരെ അന്വേഷണം നടത്തുന്നത് കേരളത്തിന് അപമാനമാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്.
കേസുകള്‍ അന്വേഷിക്കുന്നത് എട്ട് കേന്ദ്ര ഏജന്‍സികളും രണ്ട് സംസ്ഥാന ഏജന്‍സികളുമാണ്. കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിക്കെതിരെ നടക്കുന്ന അന്വേഷണത്തിന് പല തലങ്ങളുണ്ട് എന്നും ഒപ്പം താമസിക്കുന്ന മകന്റെ സ്വത്ത് മരവിപ്പിക്കല്‍ അന്വേഷണത്തില്‍ നിന്ന് കോടിയേരിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു.
സിബിഐ അന്വേഷണം നടക്കുന്നതെന്ന് അനില്‍ അക്കര എംഎല്‍എ നല്കിയ പരാതിയിലും താന്‍ ലോക്സഭയില്‍ ഉന്നയിച്ച ആവശ്യപ്രകാരവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിനെ അട്ടിമറിക്കാനാണ് അന്വേഷണങ്ങളെന്ന എല്‍.ഡി.എഫ് പ്രചാരണം വസ്തുതകള്‍ മറച്ചുവയ്ക്കലാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക