തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കടകളിൽ സാമൂഹിക അകലം നിർബന്ധമാണെന്നും ഇത് പാലിക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തിരക്ക് കൂടിയാൽ കടയുടമകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കേരളത്തിൽ ഇന്ന് 4538 പേര്‍ക്ക് കോവിഡ്; 3347 രോഗമുക്തി; 20 മരണം കൂടി
കടയുടെ വിസ്തീർണം അനുസരിച്ച് ഒരേ സമയം എത്രപേർക്ക് കടക്കാം എന്ന് നിശ്ചയിക്കണം. കടയിൽ എത്തുന്നവർ പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. അധികം ആളുണ്ടായാൽ അവർ പുറത്ത് നിശ്ചിത അകലം പാലിച്ച് നിൽക്കണം. സ്ഥലം മാർക്ക് ചെയ്ത് വേണം ആളുകളെ നിർത്തേണ്ടത്. ഇക്കാര്യത്തിൽ കടയുടമയുടെ ഉത്തരവാദിത്തം വലുതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക