തിരുവനന്തപുരം: വിവാദ യൂട്യൂബര്‍ വിജയ് പി. നായരുടെ വീഡിയോ യൂട്യൂബ് നീക്കം ചെയ്തു. കൂടാതെ അക്കൗണ്ട് ഡിലീറ്റാക്കുകയും ചെയ്തു. സൈബര്‍ സെല്ലിന്റെ നിര്‍ദേശത്തെ തുടർന്നാണ് യൂട്യൂബ് അക്കൗണ്ട് ഡിലീറ്റ് ചെയ്തത്.
അസം മുഖ്യമന്ത്രി ആയിട്ടുള്ള ഏക വനിത സൈദ അന്വാര തൈമൂര്‍ അന്തരിച്ചു
ഈ വീഡിയോ മറ്റാരെങ്കിലും അപ് ലോഡ് ചെയ്യുന്നുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തമ്പാനൂർ പോലീസ് വിജയ് പി. നായര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കല്ലിയൂരിലെ വീട്ടില്‍ നിന്നും തിങ്കളാഴ്ച മ്യൂസിയം പോലീസ് വിജയ് പി. നായരെ അറസ്റ്റ് ചെയ്തിരുന്നു.
ഐടി നിയമപ്രകാരം ജാമ്യമില്ല വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. വിജയ് പി. നായരുടെ ഡോക്ടറേറ്റ് വ്യാജമാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ത്യന്‍ അസോസിയേഷന് ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക