ഭുവനേശ്വര്‍: ഒഡീഷയിലെ പുരി ജഗന്നാഥക്ഷേത്രത്തിലെ 400-ഓളം ജീവനക്കാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പൂജാകര്‍മങ്ങള്‍ നിര്‍വഹിക്കുന്നവര്‍ ഉള്‍പ്പടെയുളള ജീവനക്കാര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 70,589 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു
ഒഡിഷയിലെ പ്രശസ്തമായ ക്ഷേത്രം ഭക്തജനങ്ങള്‍ക്കായി തുറന്നു കൊടുക്കണമെന്ന ആവശ്യം ഉയരുന്നിതിനിടയിലാണ് കോവിഡ് സ്ഥിരീകരണ വാർത്ത പുറത്ത് വരുന്നത്. പരിശോധന നടത്തിയതില്‍ 822 ജീവനക്കാരില്‍ 379 പേര് കോവിഡ് പോസിറ്റീവായി.
എന്നാൽ ഇതു വരെ ക്ഷേത്ര അനുഷ്ഠാനങ്ങള്‍ക്ക് തടസം നേരിട്ടിട്ടില്ലെങ്കിലും താമസിയാതെ അതിന് സാധ്യയുള്ളതായും ഒഡിഷ ഹൈക്കോടതിയെ ക്ഷേത്ര ഭരണസമിതി അറിയിച്ചിട്ടുണ്ട്. രോഗബാധിതരില്‍ ഒമ്പത് പേര് മരണത്തിന് കീഴടങ്ങിയതായും പതിനാറ് പേര് ഭുവനേശ്വരിലെ കോവിഡ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതായും ശ്രീ ജഗന്നാഥ് ടെംപിള്‍ അഡ്മിനിസ്ട്രേഷന് ഭാരവാഹി അജയ് കുമാര്‍ ജന വ്യക്തമാക്കി.
ലൈഫ് മിഷൻ ഫ്ളാറ്റ് നിര്‍മ്മാണം നിലച്ചു; 140 കുടുംബങ്ങളുടെ വീടെന്ന സ്വപ്നം അകലെയായെന്ന് നഗരസഭ
പ്രതികരിക്കാൻ ഇവിടെ എഴുതുക