♞വെള്ളം കൃത്യമായി കുടിക്കാതിരുന്നാൽ ചര്‍മ്മം ‘ഡ്രൈ’ ആകാനും അതിന്റെ തിളക്കം നഷ്ടപ്പെടുത്താനും ഇടവരുത്തും. അതിനാല്‍ ഇടവിട്ട് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.
♞ഭക്ഷണം ക്രമം തെറ്റുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കും. അതിനാല്‍ സമയാസമയം ആരോഗ്യകരമായ ഭക്ഷണം കഴിക്കുക.
♞ദീര്‍ഘനേരം മുഖം കഴുകാതിരുന്നാൽ ചര്‍മ്മത്തിന്റെ തിളക്കം വറ്റാന്‍ ഇടയാക്കും. അതിനാല്‍ രണ്ട് മണിക്കൂറില്‍ ഒരിക്കലെങ്കിലും മൃദുവായി തണുത്ത വെള്ളമുപയോഗിച്ച് മുഖം കഴുകിയെടുക്കുക
♞ക്ലെന്‍സിംഗ്, സ്ക്രബ്ബിംഗ്, ഫെയ്സ് പാക്ക് എന്നിവയെല്ലാം ചര്‍മ്മത്തിന് അടിസ്ഥാനമായി ആവശ്യമായി വരുന്ന പരിപാലന പ്രക്രിയകളാണ്. അതിനാൽ പതിവായി ചെയ്യുക.
♞ഉറക്കമില്ലായ്മ, രാത്രി വൈകുവോളം ഉറങ്ങാതെയിരിക്കുന്നതും പകല്‍ വൈകിയെഴുന്നേല്ക്കുന്നതുമെല്ലാം ചര്‍മ്മത്തിന്റെ തിളക്കം നഷ്ടപ്പെടുത്താന്‍ ഇടയാക്കിയേക്കാം. അതിനാല്‍ ഉറക്കത്തെ എപ്പോഴും ക്രമീകരിക്കാന്‍ ശ്രമിക്കുക. 8 മുതല്‍ 10 മണിക്കൂര്‍ വരെയുള്ള നല്ല ഉറക്കം ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും അത്യാവശ്യമാണ്.
♞തുടര്‍ച്ചയായി എസി, ഫാന്‍ എന്നിവയുടെ ഉപയോഗവും ചര്‍മ്മത്തെ മോശമായി ബാധിക്കും. അതിനാല്‍ ദിവസത്തിലൊരിക്കലെങ്കിലും പുറത്തിറങ്ങി നടക്കുകയോ വ്യായാമം ചെയ്യുകയോ ആവാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക