കണ്ണൂർ: ഒക്ടോബർ 1 സഖാവ് സജിൻ ഷാഹുൽ രക്തസാക്ഷി ദിനത്തിൽ എസ്എഫ്ഐ മാടായി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാബറി മസ്ജിദ് തകർത്ത കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ട കോടതി വിധിയിൽ പ്രതിഷേധിച്ചു വർഗീയ വിരുദ്ധ സദസ് സംഘടിപ്പിച്ചു.
എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ഷിബിൻ കാനായി ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് കെ പി അർജുൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ജി കെ അനുവിന്ദ്, റമീസ്, അമലേഷ്, അമൽ ബാബു, ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക