പ്രദര്‍ശനത്തില്‍ നിന്നും ലഭിച്ച ലാഭത്തിന്റെ ഒരു വിഹിതം ചലച്ചിത്ര പിന്നണി പ്രവര്‍ത്തകര്‍ക്ക് നല്കി ഫഹദ് ഫാസില്‍-മഹേഷ് നാരായണന് കൂട്ടുകെട്ടില്‍ പിറന്ന സീ യൂ സൂൺ. സിനിമാ തൊഴിലാളികള്‍ക്കായുള്ള ഫെഫ്കയുടെ കരുതല്‍ നിധിയിലേക്കാണ് ഫഹദും മഹേഷ് നാരായണനും ചേര്‍ന്ന് തുക കൈമാറിയത്.
https://www.facebook.com/Director.Unnikrishnan.B/posts/202696874548006
കോവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ട സിനിമാ പ്രവര്‍ത്തകര്‍ക്കായാണ് തുക വിനിയോഗിക്കുന്നത്. കോവിഡ് പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടപ്പെട്ട നിരവധി സിനിമാ പ്രവര്‍ത്തകര്‍ക്ക് ആശ്വാസമാകാന്‍ ഫെഫ്കയുടെ കരുതല്‍ നിധിക്ക് കഴിഞ്ഞിരുന്നു. ഈ മാതൃക മറ്റ് സിനിമാ നിര്‍മ്മാതാക്കള്‍ക്കും പ്രചോദനമാകുമെന്നാണ് ഫെഫ്കയുടെ പ്രതീക്ഷ. ഫഹദ് ഫാസില്‍ നായകനായ ഒരു വലിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളെല്ലാം പൂര്‍ത്തിയാവുമ്ബോഴാണ് കോവിഡും ലോക്ക്ഡൗണും നിനച്ചിരിക്കാത്ത നേരത്ത് എത്തിയത്. സിനിമാ പ്രവര്‍ത്തകരില്‍ ഭൂരിഭാഗം ആളുകളുടെയും ജീവിതമാര്‍ഗം വഴിമുട്ടിയ അവസ്ഥയാണ് പിന്നീട് ഉണ്ടായത്.
മൊറട്ടോറിയം വിഷയത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് സുപ്രിംകോടതി; പല ചോദ്യങ്ങൾക്കും മറുപടിയില്ല
മഹേഷ് നാരായണന് എന്ന സംവിധായകന് പുതിയ സാധ്യതകള്‍ തേടി ലോക്ക്ഡൗണ്‍ ഭാഗികമായി മാറിയ സമയത്ത് പൂര്‍ത്തിയാക്കിയ ചിത്രമാണ് ‘സീ യു സൂണ്‍’. ലോക്ഡൗണിന്്റെ പരിമിതികളെ അതിജീവിച്ച് ഒരു ചലച്ചിത്രം നിര്‍മ്മിക്കുക എന്നതായി ആലോചന.
യു ട്യൂബിലേക്ക് അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോയായി ആലോചിച്ച ‘സീ യു സൂണ്‍’ ചിത്രീകരണം പൂര്‍ത്തിയാക്കി എഡിറ്റ് ചെയ്ത് വന്നപ്പോള്‍ ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള, പിരിമുറുക്കമുള്ള, പ്രേക്ഷക ലക്ഷങ്ങള്‍ ഏറ്റെടുത്ത സസ്പെന്‍സ് ത്രില്ലറായി മാറുകയായിരുന്നു. പൂര്‍ണമായും ഐഫോണില്‍ ചിത്രം ഒരുക്കി സിനിമാ ചരിത്രത്തില്‍ പുതിയ വഴിയും തുറന്നു.
മഹേഷ് നാരായണന് എന്ന സംവിധായകനെ മലയാള സിനിമയുടെ ഭൂപടത്തില്‍ വീണ്ടും അടയാളപ്പെടുത്തിയ ‘സീ യു സൂണ്‍’ പ്രേക്ഷകര്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ചു.
ആമസോണ്‍ പ്രൈമില്‍ സെപ്തംബര്‍ 1 നാണ് ചിത്രം ഡിജിറ്റല്‍ റിലീസ് ചെയ്തത്. ഫഹദ് ഫാസില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഫഹദിനൊപ്പം (കെവിന്) റോഷന് മാത്യു (ജിമ്മി), ദര്‍ശന രാജേന്ദ്രന് (അനു), മാലാ പാര്‍വതി (ജിമ്മിയുടെ അമ്മ) തുടങ്ങിയവര്‍ വേഷമിടുന്നു. ഖത്തറില്‍ മലയാളികളടങ്ങുന്ന വന്‍ സെക്സ് റാക്കറ്റ് പിടിയിലായ സംഭവമാണ് ചിത്രത്തിന്റെ മൂലപ്രമേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക