ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ ഹിറ്റ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം ദൃശ്യം 2ന്റെ ലൊക്കേഷൻ സ്റ്റിൽ പങ്കുവെച്ച് മോഹൻലാൽ. ദൃശ്യം ഒന്നാംഭാഗത്തിലെ ടീം തന്നെയാണ് രണ്ടാം ഭാഗത്തിലും. മോഹന്‍ലാല്‍, മീന എന്നിവരുടെ മക്കളായി അഭിനയിച്ച അന്‍സിബ ഹസന്, എസ്തര് അനില്‍ എന്നിവരെക്കൂടി ഈ സ്റ്റില്‍ പരിചയപ്പെടുത്തുന്നു. ജോര്‍ജ് കുട്ടി, റാണി, അഞ്ചു, അനുമോള്‍ എന്നിങ്ങനെയാണ് ഇവരുടെ കഥാപാത്രങ്ങള്‍.
തൃശ്ശൂരിലെ ഡിവൈഎഫ്ഐ നേതാവ് സനൂപിന്റെ കൊലപതാകം; ഡിവൈഎഫ്ഐ ഇന്ന് സംസ്ഥാന വ്യാപക കരിദിനം ആചരിക്കും
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം തുടക്കത്തില്‍ ഇന്‍ഡോര്‍ ഷൂട്ടിങ്ങിലാണ്. ആദ്യത്തെ പത്തു ദിവസം ഇങ്ങനെ തുടര്‍ന്ന ശേഷം പിന്നീടുള്ള രംഗംങ്ങള്‍ തൊടുപുഴയില്‍ എന്നാണ് പ്ലാന്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 21ലേക്ക് മാറ്റിയിരുന്നു.മലയാള സിനിമയില്‍ ആദ്യമായി സെറ്റിലെ എല്ലാവര്ക്കും കോവിഡ് ടെസ്റ്റ് നടത്തി എന്ന് പ്രഖ്യാപിച്ച ചിത്രമാണ് ദൃശ്യം 2. സെറ്റില്‍ സജീവമായുള്ള ഒരാള്‍ക്കും ഷൂട്ടിംഗ് കഴിയുന്ന വരെ പുറത്തുനിന്നും വരുന്നവരുമായി സമ്പർക്കമുണ്ടാവില്ല. ഇവര്‍ സിനിമാ ചിത്രീകരണത്തിന്റെ പരിസരം വിട്ട് പുറത്തു പോകാനും പാടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക