തിരുവനന്തപുരം: ബിനീഷ് കോടിയേരി എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബംഗളൂരുവിലേക്ക് തിരിച്ചു. ബിനീഷ് ബംഗളൂരുവിലേക്ക് യാത്ര തിരിച്ചത് സഹോദരന് ബിനോയ് കോടിയേരിക്കും രണ്ട് സുഹൃത്തുക്കള്‍ക്കും ഒപ്പമാണ്.
എറണാകുളത്ത് കൊവിഡ് ബാധിതൻ ആത്മഹത്യ ചെയ്തു
ചോദ്യം ചെയ്യല്‍ നാളെയാണ്. അനൂപ് മുഹമ്മദിനെ കേസുമായി ബന്ധപ്പെട്ട് നേരത്തെ ചോദ്യം ചെയ്തതിരുന്നു. ഇയാളില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനേയും ചോദ്യം ചെയ്യുന്നത്. 2015ല്‍ കമ്മനഹളളിയില്‍ ഹോട്ടല്‍ തുടങ്ങാന്‍ ബിനീഷ് പണം നല്കി സഹായിച്ചെന്ന് അനൂപ് മൊഴി നല്‍കിയിരുന്നു.
നേരത്തെ തന്നെ ബിനീഷിന് ബംഗളൂരു ആസ്ഥാനമായി നടന്ന മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടുളള ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് നോട്ടീസ് അയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക