ഓറഞ്ച്, വൈറ്റ് നിറങ്ങളുള്ള സവിശേഷമായ വെഗന്‍ മൈക്രോ ഗ്രെയിന്‍ ലെതര്‍ ഫിനിഷുമായി റിയല്‍മി പുതിയ 7 പ്രോ സണ്‍ കിസ്ഡ് ലെതര്‍ എഡിഷന് ഇന്ത്യയില്‍ അവതരിപ്പിച്ചു. റിയല്‍മി 7 പ്രോ സണ്‍ കിസ്ഡ് ലെതര്‍ എഡിഷന് ആന്‍ഡ്രോയിഡ് 10 ല്‍ റിയല്‍മി യുഐ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നു. ഒക്ടോബര്‍ 16 ന് ഇന്ത്യയില്‍ ഈ മോഡൽ വില്‍പ്പനയ്ക്കെത്തും.
6.4 ഇഞ്ച് ഫുള്‍ എച്ച്ഡി + (1,080×2,400 പിക്സല്‍) സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയില്‍ വരുന്ന ഈ ഹാന്‍ഡ്സെറ്റിന് ഒക്ടാ-കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 720 ജി SoC പ്രോസസ്സര്‍ കരുത്താകുന്നു. 64 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍, 8 മെഗാപിക്സല്‍ സെക്കന്‍ഡറി സെന്‍സര്‍, 2 മെഗാപിക്സല്‍ മോണോക്രോം സെന്‍സര്‍, 2 മെഗാപിക്സല്‍ മാക്രോ സെന്‍സര്‍ എന്നിങ്ങനെയുള്ള സവിശേഷതകള്‍ വരുന്ന റിയല്‍മി 7 പ്രോ സണ്‍ കിസ്ഡ് ലെതര്‍ എഡിഷന് ക്വാഡ് റിയര്‍ ക്യാമറ സെറ്റപ്പില്‍ ഉൾപ്പെടുന്നതാണ്. 32 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയും ഈ സ്മാര്‍ട്ട്ഫോണിന്റെ സവിശേഷതയാകുന്നു.
8 ജിബി റാമും 128 ജിബി യുഎഫ്എസ് 2.1 ഓണ്‍ബോര്‍ഡ് സ്റ്റോറേജുമായി റിയല്‍മി 7 പ്രോ സണ്‍ കിസ്ഡ് ലെതര്‍ എഡിഷന് വരുന്നു. ഈ ഫോണില്‍ ലഭിക്കുന്ന മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് വഴി ബില്‍റ്റ്-ഇന്‍ സ്റ്റോറേജ് വികസിപ്പിക്കാവുന്നതാണ്. 4,500 എംഎഎച്ച് ബാറ്ററിയാണ് റിയല്‍മി 7 പ്രോ സണ്‍ കിസ്ഡ് ലെതര്‍ എഡിഷന് ലഭിക്കുന്നത്. 4 ജി വോള്‍ട്ട്, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ് / നാവിക്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവയും ഫോണില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്.
തീരദേശത്ത് ഇനി ‘കറന്റ് പോക്കില്ല’: തീരദേശത്തെ വൈദ്യുതി മുടക്കത്തിന് പരിഹാരവുമായി കെ എസ് ഇ ബി
പ്രതികരിക്കാൻ ഇവിടെ എഴുതുക