റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതിയെ ശക്തമായി എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും കൂടുതല്‍ അധികാരം നല്കുന്ന റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി ഭരണ സംവിധാനത്തെയും മുന്നണി ഭരണത്തെയും തകര്‍ക്കുന്നതാണ്.
പതിനഞ്ചു വര്‍ഷത്തിന് ശേഷമാണ് റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ ആലോചന നടത്തിയത്. അധികാരം തന്റെ കയ്യിൽ കേന്ദ്രീകരിക്കാനുള്ള പിണറായിയിയുടെ ശ്രമമാണിതെന്നും ചെന്നിത്തല പറഞ്ഞു. റൂള്‍സ് ഓഫ് ബിസിനസില്‍ ഭേദഗതി വന്നാല്‍ മറ്റു മന്ത്രിമാര്‍ക്ക് കാല് കാശിന്റെ വില പോലും ഉണ്ടാകാന്‍ പോകുന്നില്ലെന്നും ഭേദഗതിയില്‍ ഏറ്റവും പ്രധാനപ്പെട്ട മാറ്റം വകുപ്പ് സെക്രട്ടറിമാര്‍ക്ക് കൂടുതല്‍ അധികാരം നല്കുന്നു എന്നതാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
യൂട്യൂബര്‍ വിജയ് പി. നായരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഭാഗ്യലക്ഷ്മിയുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക