രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കര്‍ണാടകയില്‍ സ്കൂളുകള്‍ ഉടന്‍ തുറക്കില്ലെന്ന് മെഡിക്കല്‍ വിദ്യാഭ്യാസമന്ത്രി ഡോ. കെ സുധാകര്‍. ഈ സാഹചര്യത്തിൽ സ്കൂളുകൾ തുറന്നു പ്രവർത്തിച്ചാൽ കുട്ടികൾക്ക് രോഗവ്യാപനമുണ്ടാകാനുള്ള സാധ്യതയുണ്ട്.
അത്തരത്തിൽ ഒരവസ്ഥ വന്നാൽ നിലവിലെ ചികിത്സാ സൗകര്യങ്ങള്‍ മതിയാവില്ല. മാത്രമല്ല, ഇപ്പോഴുള്ള അവസ്ഥയെ വീണ്ടും വഷളാക്കുന്ന സ്ഥിതിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഒട്ടേറെ ഡോക്ടര്‍മാരും രോഗവ്യാപനം കൂടിനില്‍ക്കുന്നതിനാല്‍ സ്കൂളുകള്‍ തുറക്കുന്നതില്‍ ആശങ്ക അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക