മുണ്ടൂര്‍/അഗളി: അട്ടപ്പാടിയിലെ കാരറ, മുണ്ടൂരിലെ മൂത്തേടം എന്നിവിടങ്ങളില്‍നിന്ന് നാല്‍പ്പതിലധികം കുടുംബങ്ങള്‍ സിപിഐ എമ്മിലേക്ക്. ഞായറാഴ്ച സിപിഐ എമ്മിനൊപ്പം എത്തിയത് കാരറയില്‍ കാലങ്ങളായി കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രവര്‍ത്തകരായിരുന്ന മുപ്പതിലധികം കുടുംബങ്ങളിൽ നിന്ന് നൂറോളം പേരാണ്.
വാളയാറില്‍ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ആറു കിലോ കഞ്ചാവ് പിടിച്ചെടുത്തു
ഇവർ കോണ്‍ഗ്രസ്, ബിജെപി ബന്ധം ഉപേക്ഷിക്കാൻ കാരണം പ്രാദേശികതലത്തില്‍ വേര്‍തിരിവില്ലാതെ എല്‍ഡിഎഫ് സർക്കാർ നടത്തിയ വികസനപ്രവര്‍ത്തനങ്ങളിൽ ആകൃഷ്ടരായാണ്. സിപിഐ എം അട്ടപ്പാടി ഏരിയ സെക്രട്ടറി സി പി ബാബു സ്വീകരണപരിപാടി ഉദ്ഘാടനം ചെയ്തു. കാരറ ലോക്കല്‍ സെക്രട്ടറി എന്‍ പി ഷാജന് അധ്യക്ഷനാവുകയും ഏരിയ കമ്മിറ്റി അംഗം വി കെ ജെയിംസ്, പി വി നാരായണന്‍കുട്ടി, ബാലകൃഷ്ണന് എന്നിവര്‍ സംസാരിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക