ഉപഭോക്തൃ വിലസൂചികയുടെ അടിസ്ഥാനവർഷം പരിഷ്കരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇതനുസരിച്ച് വിലസൂചികയുടെ അടിസ്ഥാനവർഷം 2001ൽനിന്ന് 2016ലേയ്ക്ക് മാറ്റാനാണ് തീരുമാനമെടുത്തിരിക്കുന്നത്. കേന്ദ്ര തൊഴിൽമന്ത്രി സന്തോഷ് കുമാർ ഗാങ് വാർ, പുതുക്കിയ സെപ്റ്റംബറിലെ സൂചിക അടുത്തയാഴ്ചയോടെ പ്രസിദ്ധീകരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞു. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വ്യവസായമേഖലയിലെ തൊഴിലാളികൾക്കും ഇതിലൂടെ പ്രയോജനം ലഭിക്കുന്നതാണ്.
മന്ത്രി കെ.ടി ജലീലിന്റെ ഗണ്‍മാന്റെ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു
കൂടാതെ വില സൂചിക യാഥാർത്ഥ്യമാകുന്നതോടെ ജോലിക്കാരുടെ ശമ്പളവും പെൻഷൻ തുകയും വർധിക്കും. ഉപഭോക്തൃ വില സൂചിക ഇനി നിശ്ചയിക്കുക ആരോഗ്യം, വിദ്യാഭ്യാസം, മൊബൈൽ ഫോൺ ചെലവുകൾ എന്നിവ ഉൾപ്പടെ 90 മേഖലകളെക്കൂടി ഉൾക്കൊള്ളിച്ചാകും. ഓരോ അഞ്ചുവർഷത്തിലൊരിക്കൽ അടിസ്ഥാന വർഷം പരിഷ്കരിക്കണമെന്ന് നിർദേശമുണ്ട്. എങ്കിലും 2001നുശേഷം ഇതുവരെ പുതുക്കൽ നടപടികൾ ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക