പയ്യന്നൂർ: തായിനേരി സ്കൂളിലെ പ്രധാനധ്യപകന്റെ അലസത മൂലം എസ്എസ്എൽസി ബുക്ക് അസാധുവായ സംഭവത്തിൽ പ്രധാനധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് പയ്യന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
ഡിജിറ്റൽ വിപ്ലവവുമായി വീണ്ടും ജിയോ; തരംഗമായി 2500 രൂപയുടെ 5G സ്മാർട്ട്ഫോൺ
പരിപാടി എം.എസ്.എഫ് പയ്യന്നൂർ മണ്ഡലം പ്രസിഡന്റ് ജുനൈസ് കോയിപ്രയുടെ അദ്ധ്യക്ഷതയിൽ എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷജീർ ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു . എം.എസ്.എഫ് മണ്ഡലം ജന. സെക്രട്ടറി റഹീസ് രാമന്തളി , മുസ്സമ്മിൽ തായിനേരി, സക്കീർ തായിറ്റേരി , സാലിഹ് വെള്ളൂർ , അബ്ദുള്ള എം തുടങ്ങിയവർ നേതൃത്വം നൽകി
വിദ്യാർത്ഥികളുടെ ആശങ്ക ഉടൻ പരിഹരിക്കണമെന്ന് എം.എസ്.എഫ് പയ്യന്നൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു . പ്രധാനധ്യപകന്റെ നേതൃത്വത്തിൽ തായിനേരി സ്കൂളിനെ തകർക്കാൻ ആസൂത്രിത നീക്കം നടക്കുന്നതായി എം.എസ്.എഫ് ആരോപിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക