രാജ്യത്ത് രോഗവ്യാപനം കുറയുന്നതായി റിപ്പോർട്ട്. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ ആറായിരത്തിനടുത്ത് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ആകെ രോഗബാധിതരുടെ എണ്ണം സംസ്ഥാനത്ത് 16 ലക്ഷം കടന്നു. എന്നാൽ രാജ്യത്തെ കൊവിഡ് കേസുകൾ 76 ലക്ഷത്തിലേക്ക് കടക്കുന്നു. ആശ്വാസം നൽകുന്നതാണ് സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ. മരണ സംഖ്യയിലും കുറവുണ്ട്.
24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 5984 പേർക്ക് രോഗം സ്ഥിരീകരിക്കുകയും കൂടാതെ 125 പേർക്ക ജീവൻ നഷ്ടമാവുകയും ചെയ്തു.
ഭാര്യാമാതാവിനെ പീഡിപ്പിച്ച മരുമകന് അറസ്റ്റില്‍
ഇതുവരെ സംസ്ഥാനത്ത് 16, 01 365 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജീവൻ നഷ്ടമായത് 42,240 പേർക്കാണ്. മാസങ്ങൾക്കുശേഷമാണ് മഹാരാഷ്ട്രയിൽ പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നത്. തമിഴ്നാട്ടിൽ 3536 പേർക്കും, കർണാടകയിൽ 5018 പേർക്കും രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത കേസുകൾ ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ 2000 തിന് താഴെയാണ്. മരണസംഖ്യ ബീഹാറിൽ ആയിരം കടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക