സമരങ്ങൾക്കിടെ പൊതുമുതൽ നശിപ്പിച്ച എസ്എഫ്ഐ നേതാക്കൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കണമെന്ന് സർക്കാർ. പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത് പി.എസ്.സി. തട്ടിപ്പ് കേസിൽ പ്രതികളായ എസ്.എഫ്.ഐ നേതാക്കളായ ശിവരഞ്ജിത്ത്, നസീം എന്നിവർ പ്രതികളായ പൊതു മുതൽ നശിപ്പിച്ച രണ്ട് കേസുകളാണ്.
സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു; ഉള്ളിക്കും സവാളക്കും തീവില
ഇത് സംബന്ധിച്ച അപേക്ഷ സമർപ്പിച്ചിരിക്കുന്നത് തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മൂന്നാം കോടതിയിലാണ്. സർക്കാർ പലപ്പോഴായി എം.എൽ.എമാരടക്കം പ്രതികളായ 73 കേസുകൾ പിൻവലിക്കാനും അപേക്ഷ നൽകിയിട്ടുണ്ട്. ഇവയിൽ ഏറിയ പങ്കും പൊതുമുതൽ നശിപ്പിച്ച കേസുകളാണ്.
ശിവരഞ്ജിത്തും നസീമും യൂണിവേഴ്സിറ്റി കോളജ് കത്തിക്കുത്ത് കേസ്, പിഎസ്സി പരീക്ഷ പേപ്പർ ചോർന്ന കേസ് എന്നിവയിലടക്കം പ്രതികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക