പാലക്കാട് മംഗലം, പോത്തുണ്ടി ഡാം ഉദ്യാനങ്ങളുടെ നവീകരണ വികസന പദ്ധതികള്‍ പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിക്കും. വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് അധ്യക്ഷനാകുന്ന പരിപാടിയിൽ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി മുഖ്യാതിഥിയാകും. പോത്തുണ്ടി ഡാം ഉദ്യാനത്തില്‍ പുതുതായി നിര്‍മിച്ച കഫ്റ്റീരിയയുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും.
മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം; പറശ്ശിനിക്കടവ്, പഴയങ്ങാടി ബോട്ട് ടെര്‍മിനലുകളുടെ ഉദ്ഘാടനം ഇന്ന്
പോത്തുണ്ടി ഡാം ഉദ്യാനത്തില്‍ നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ രമ്യ ഹരിദാസ് എം.പി, കെ. ബാബു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, ജില്ലാ കലക്ടര്‍ ഡി. ബാലമുരളി, വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍ പി. ബാലകിരണ്‍, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി രാമകൃഷ്ണന്, നെന്മാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. പ്രേമന്,
എന്നിവര്‍ പങ്കെടുക്കും. അതേസമയം, മംഗലം ഡാം ഉദ്യാന പരിസരത്ത് നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ കെ.ഡി. പ്രസേനന്‍ എം.എല്‍.എ, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി രാമകൃഷ്ണന്, വണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമാവലി മോഹന്‍ദാസ് എന്നിവരും പങ്കെടുക്കും.
കുട്ടികളുടെ ഓൺ ലൈൻ പഠനത്തിന് വേണ്ടി ടെലിവിഷൻ നൽകി
പ്രതികരിക്കാൻ ഇവിടെ എഴുതുക