പാറ്റ്ന: ബിഹാറില്‍ എല്ലാവര്ക്കും കൊവിഡ് പ്രതിരോധ വാക്സിന് ലഭ്യമാകുമെന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം വിവാദമാകുന്നു. ബിഹാര്‍ ജനതക്ക് നല്കിയ വാഗ്ദാനങ്ങള്‍ മോദി നടപ്പാക്കുമെന്ന് അവകാശപ്പെടുന്ന പ്രകടനപത്രികയിലാണ് ഇപ്പോഴും പരീക്ഷണത്തിലുള്ള കൊവിഡ് വാക്സിന്റെ കാര്യം പറയുന്നത്.
കൊവിഡ് വാക്സിന് രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നുവെന്ന ആക്ഷേപമുയര്‍ന്നതോടെ ബിജെപി നേതൃത്വം വാഗ്ദാനത്തില്‍ വിശദീകരണവുമായി രംഗത്ത് എത്തി.
ബിഹാര്‍ തെരഞ്ഞെടുപ്പിലെ ബിജെപി പ്രകടന പത്രിക പുറത്തിറക്കിയ ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് കൊവിഡ് വാക്സിന്റെ കാര്യം പറഞ്ഞത്. കൊവിഡ് വാക്സിന് വന്‍തോതില്‍ ഉത്പാദനം തുടങ്ങിയാല്‍ പിന്നെ എത്രയും പെട്ടെന്ന് ബീഹാറിലെ എല്ലാവര്ക്കും സൗജന്യമായി വാക്സിന് വിതരണം ചെയ്യും. ഞങ്ങളുടെ പ്രകടന പത്രികയിലെ പ്രധാന ഉറപ്പാണ് ഇത് – നിര്‍മ്മല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക