ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സംസ്ഥാന അതിർത്തിയിൽ തന്നെ പരിശോധനക്കായുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ പ്രവർത്തകരെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ആത്മഹത്യാപരമെന്നും കെ.കെ.ശൈലജ പറഞ്ഞു.
അതേസമയം, സർക്കാരിനെതിരെ വീണ്ടും ഐ.എം.എ വിമർശവുമായെത്തി. കോവിഡ് ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കുന്നില്ലെന്ന പരാതി ഉന്നയിച്ചാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വീണ്ടും രംഗത്തെത്തിയത്. പ്രതിദിനം ഒന്നര ലക്ഷം ടെസ്റ്റ് നടത്തേണ്ട സമയത്ത് അറുപതിനായിരത്തിൽ താഴെ ടെസ്റ്റുകൾ മാത്രമായി ഒതുങ്ങുന്നു എന്നാണ് ഐ.എം.എയുടെ വിമർശനം.
ഒറ്റക്കൊമ്പൻ; സുരേഷ് ഗോപി നായകനാകുന്ന 250–ാമത് ചിത്രത്തിന്റെ പേര് പുറത്തു വിട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക