കുരുന്നുകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്ന് ആദ്യാക്ഷരം കുറിച്ചു. ക്ഷേത്രങ്ങളിൽ കൊവിഡ് കാലമായതുകൊണ്ട് തന്നെ തിരക്ക് കുറവായിരുന്നു.
തുഞ്ചൻ പറമ്പിൽ ചരിത്രത്തിൽ ആദ്യമായി ഇത്തവണ എഴുത്തിനിരുത്ത് ഇല്ല. പകരം എം.ടി വാസുദേവൻ നായരുടെ പ്രഭാഷണ വീഡിയോ ഓൺലൈനിലൂടെ രജിസ്റ്റർ ചെയ്ത കുട്ടികൾക്ക് നൽകും. ഇവിടെ കർശന നിയന്ത്രണം ഏർപ്പെടുത്തിയത് മലപ്പുറം ജില്ലയിലെ കൊവിഡ് വ്യാപനം കണക്കിൽ എടുത്താണ്.
ബിഹാറില്‍ ആദ്യ ഘട്ട നിയമസഭാ പോരാട്ടത്തിന്റെ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം
അതേസമയം നാട്ടുകാർ പൂജക്ക് വച്ച പുസ്തകങ്ങൾ എടുക്കാൻ ഇത്തവണയും എത്തും. ഒരേ സമയം അഞ്ചുപേരിൽ കൂടുതൽ പ്രവേശിപ്പിക്കില്ല. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ പൂജവയ്പ്, വിദ്യാരംഭം തുടങ്ങിയവയിൽ ആൾക്കൂട്ട ആഘോഷങ്ങൾ ഒഴിവാക്കി എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ നിർദേശം നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക