ഡല്‍ഹിയിലെ വായുമലിനീകരണം അതിതീവ്ര നിലയിലേയ്ക്ക്. ശാദിപുര്‍, പദ്പര്ഗഞ്ജ്, ജഹാംഗീര്‍പൂരി, വിവേഗ്പൂരി തുടങ്ങി 16 സ്ഥലത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ശരാശരി രേഖപ്പെടുത്തുന്നത്. എ.ക്യൂ.ഐയില്‍ ശരാശരി റീഡിങ് 402 ആണ് രേഖപ്പെടുത്തിയത്. ഡല്‍ഹിയില്‍ ശക്തമായ കാറ്റ് ഉണ്ടായതാകാം ഈ ഗുരുതര സാഹചര്യത്തിന് കാരണമെന്ന് ഇന്ത്യന്‍ മെറ്ററോളജിക്കല്‍ ഡിപാര്‍ട്മെന്റ് ഹെഡ് വി.കെ സോണി പറഞ്ഞു.
സംസ്ഥാനത്ത് തേയില കൊളുന്തിന്റെ വില സർവകാല റെക്കോർഡിൽ
കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡാണ് ഇക്കാര്യങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. 301- 400നും ഇടയിലാണ് ഏറ്റവും മോശം അന്തരീക്ഷ മലിനീകരണം രേഖപ്പെടുത്തുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഇത് നാനൂറും കടന്നിരുന്നു എന്നത് മലിനീകരണ രൂക്ഷത കാണിക്കുന്നു.
മുന്നാക്ക സംവരണത്തിൽ നിശ്ചയിച്ച മാനദണ്ഡങ്ങളില്‍ അപാകതയുണ്ടെങ്കില്‍ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക