വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് സംസ്ഥാനത്തെ വലിയ ഗുരന്തത്തിലേക്ക് തള്ളിവിടുമെന്ന് പിസി ജോർജ്ജ് എംഎൽഎ. തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പിസി ജോർജ്ജ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏതാനും ആഴ്ചകൾക്കുള്ളിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്നാണ് പിസി ജോർജ്ജിന്റെ ഹർജി ആവശ്യപ്പെടുന്നത്.
കൊവിഡിനിടെ തിരഞ്ഞെടുപ്പ് നടത്തുന്നത് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്മേൽ ഉള്ള വെല്ലുവിളിയാണെന്നും പറഞ്ഞ പിസി ജോർജ്ജ്, തുടർച്ചയായി രണ്ട് തെരഞ്ഞെടുപ്പുകൾ നടത്തുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി തകർക്കുമെന്നും ഹർജിയിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക