ഇനി ആ വയലിൻ നാദം ഉണ്ടാകില്ല. പ്രശസ്ത വയലിനിസ്റ്റ് ടി.എൻ. കൃഷ്ണൻ അന്തരിച്ചു. 92 വയസായിരുന്നു. പത്മഭൂഷൻ, പത്മശ്രീ, കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം, മദ്രാസ് മ്യൂസിക്ക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്കാരം, സ്വാതി സംഗീത പുരസ്കാരം തുടങ്ങി നിരവധി പുരസ്ക്കാരങ്ങൾ അദ്ദേഹത്തിന്റെ കഴിവിനുള്ള അംഗീകാരങ്ങളായിരുന്നു.
ന്യൂസിലന്റ് മന്ത്രിസഭയിലെ ആദ്യത്തെ ഇന്ത്യന്‍ വംശജ പ്രിയങ്ക രാധാകൃഷ്ണന് ആശംസകളുമായി മുഖ്യമന്ത്രി
തൃപ്പൂണിത്തുറ ഭാഗവതർ മഠത്തിൽ എ. നാരായണ അയ്യരുടെയും അമ്മിണി അമ്മാളിന്റെയും മകനായി 1928 ഒക്ടോബർ ആറിനാണ് അദ്ദേഹം ജനിച്ചത്. രാജ്യത്തിനകത്തും പുറത്തുമായി ഇരുപത്തയ്യായിരത്തിൽ അധികം കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട് അദ്ദേഹം. പാലക്കാട് നെന്മാറ സ്വദേശിനിയായ കമലയാണ് ഭാര്യ. മക്കൾ: വിജി കൃഷ്ണൻ, ശ്രീറാം കൃഷ്ണൻ. മകൻ ശ്രീറാം കൃഷ്ണൻ അറിയപ്പെടുന്ന വയലിനിസ്റ്റാണ്.
കോവിഡ് തലച്ചോറിന്റെ ധാരണാ ശക്തിയെ ബാധിക്കും; പുതിയ പഠനം പറയുന്നത് ഇങ്ങനെ
പ്രതികരിക്കാൻ ഇവിടെ എഴുതുക