തന്റെ അമ്പതാം പിറന്നാള്‍ ആഘോഷിക്കുകയാണ് ബോളിവുഡ് താരസുന്ദരി തബു. മീര നായരുടെ എ സ്യൂട്ടബിള്‍ ബോയ് ആണ് തബുവിന്റെ ഏറ്റവും പുതിയ ചിത്രം .
ഇപ്പോഴും സിംഗിള്‍ ആയി തുടരുന്നതിനെക്കുറിച്ച് തബു പറഞ്ഞ കഥ രസകരമാണ്. ദേ ദേ പ്യാര് ദേയുടെ പ്രചാരണത്തിനിടെയായിരുന്നു ഇക്കാര്യം അവർ വെളിപ്പെടുത്തിയത് അതിന് കാരണം അജയ് ദേവ്ഗണ് ആണെന്നാണ് തബു പറയുന്നത്. ഹിന്ദുസ്ഥാന്‍ ടെെംസിന് നല്കിയ അഭിമുഖത്തിലാണ് തബു മനസ്സ് തുറന്നത്.
”ഞാനും അജയ് ദേവ്ഗണും വളരെ പഴയ സുഹൃത്തുക്കളാണ്. 13-ഉം 14-ഉം വയസുള്ളപ്പോള്‍ മുതല്‍ അറിയാം. എന്റെ സഹോദരന്റെ സുഹൃത്താണ്. അങ്ങനെയാണ് ഞങ്ങളും പരിചയപ്പെടുന്നത്. എപ്പോഴും ഒന്നിച്ച് നടക്കുന്നവരായിരുന്നു. ജൂഹുവിലും മറ്റും കറങ്ങി നടക്കുമായിരുന്നു.
ഞാന്‍ ചെറുപ്പമായിരുന്നപ്പോള്‍, സമീറും അജയിയും പിന്നാലെ നടക്കും. ഏതെങ്കിലും പയ്യന്മാര് എന്നോട് സംസാരിക്കാനോ അടുക്കാനോ ശ്രമിച്ചാല്‍ അവരെ ഭീഷണിപ്പെടുത്തും. അവര്‍ ശരിക്കും ഗുണ്ടകളായിരുന്നു. ഞാന്‍ ഇന്ന് സിംഗിള്‍ ആയിരിക്കുന്നതിന്റെ കാരണം അജയ് ആണ്” തബു പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക