അമേരിക്കൻ തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ മറ്റൊരു ചരിത്രം കൂടി സൃഷ്ടിക്കുന്നുണ്ട് ജോ ബൈഡൻ. അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം വോട്ടുകൾ നേടി വൈറ്റ് ഹൗസിലേക്കെത്തുന്ന പ്രസിഡന്റ് എന്ന നേട്ടം കൂടി ബൈഡന് സ്വന്തമാകും. 2008 ല്‍ ഒബാമയ്ക്ക് ലഭിച്ച 69,498,516 വോട്ടുകളെന്ന റെക്കോര്‍ഡാണ് ബൈഡന് മറികടന്നത്. 7.4 കോടിയിലേറെ വോട്ടുകളാണ് ബൈഡന് ലഭിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ പേര് വോട്ട് ചെയ്ത തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്.
ഗർഭധാരണത്തിനു വേണ്ടിയുള്ള ലൈംഗികബന്ധം; അറിയാം
അരനൂറ്റാണ്ടിന്റെ അനുഭവ സമ്പത്തുമായാണ് ബൈഡൻ വൈറ്റ് ഹൗസിലെത്തുന്നത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാകും ബൈഡന്. 2007 ൽ പ്രസിഡന്റ് പദത്തിലേക്ക് ഒരു കൈ നോക്കിയിരുന്നു ബൈഡൻ. എന്നാൽ അന്ന് ഒബാമക്കായി പിന്മാറുകയായിരുന്നു. പക്ഷെ, ഒബാമ തന്റെ വൈസ് പ്രസിഡന്റായി ബൈഡനെ പ്രഖ്യാപിച്ചു. അതോടെയാണ് ലോകം അറിയപ്പെടുന്ന നേതാവായി ബൈഡന് മാറുന്നത്. ഇപ്പോഴിതാ ഒരു നിയോഗം പോലെ അമേരിക്കയുടെ തലവനായി ബൈഡൻ മാറിയിരിക്കുന്നു. ട്രംപ് വഴിതിരിച്ചുവിട്ട അമേരിക്കയെ തിരികെ പിടിക്കാൻ ജോ ബൈഡനാകുമോ എന്ന് വരും വർഷങ്ങളിലറിയാം.
തോൽവി സമ്മതിക്കാതെ ട്രംപ് , സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക