അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ജോ ബൈഡൻ ഓടി കയറുകയായിരുന്നു. എന്നാൽ ബൈഡന്റെ വിജയം അംഗീകരിക്കാൻ ഇപ്പോഴും വിസമ്മതിയ്ക്കുകയാണ് ഡൊണാൾഡ് ട്രംപ്. താൻ കോടതിയെ സമീപിക്കുമെന്നാണ് ട്രംപ് ഇപ്പോഴും പറയുന്നത്. താന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചുവെന്ന് ട്രംപ് ഫേസ്ബുക്കിലും കുറിച്ചിട്ടുണ്ട്. താൻ കോടതിയിൽ കേസ് നൽകിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് നിയമങ്ങളെല്ലാം കൃത്യമായി പാലിച്ചിട്ടുണ്ടെന്നും ട്രംപ് പറയുന്നു.
തടി കുറയ്ക്കാണോ? ഇതാ തടി കുറയ്ക്കാൻ കഷ്ടപ്പെടാതെ ഉണ്ടാക്കാനും കുടിക്കാനും കഴിയുന്ന ചില പാനീയങ്ങള്‍
അതേസമയം, രാജ്യത്തോട് ഒരുമയോടിരിക്കാനും സുഖപ്പെടാനും ബൈഡന് ആവശ്യപ്പെട്ടു. താൻ ആദരിയ്ക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. പെന്‍സില്‍വാനിയയിലെ വിജയമാണ് ബാലറ്റ് എണ്ണിത്തീരും മുന്‍പ് തന്നെ ബൈഡനെ വിജയിയാക്കിയത്. അമേരിക്കയുടെ 46 മത് പ്രസിഡന്റായിരിക്കും ജോ ബൈഡൻ. 273 ഇലക്ടറല്‍ വോട്ടുകളാണ് ജോ ബൈഡന് നേടിയത്. കമലാ ഹാരിസ് അമേരിക്കയുടെ ആദ്യ വനിത വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കും.
https://www.facebook.com/DonaldTrump/posts/10165777631390725
ഭക്ഷണശേഷം ഉടനെ കുളിക്കരുത്! മെഡിക്കൽ സയൻസ് പറയുന്നത് ഇതാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക