മൂഡ് മാറ്റം മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. വീട്ടിലെ പ്രശ്നം, ജോലിയിലെ സമ്മർദ്ദം, സ്ത്രീകളിൽ ആർത്തവം എന്നിവ മൂലം ഇത് സംഭവിക്കുന്നു. എന്നാൽ ആഹാര ശൈലിയിലൂടെ മൂഡ് മാറ്റങ്ങള്‍ ചെറുക്കാൻ കഴിയുമെന്നാണ് പറയുന്നത്. ഇതിനായി ചില സുപ്പര്‍ ഫുഡ്സ് കഴിക്കാം.
1. അവക്കാഡോ- ഹെല്‍ത്തി ഫാറ്റ് ധാരാളം അടങ്ങിയതാണ് അവക്കാഡോ. ന്യൂറോട്രാന്‍സ്മിറ്റര്‍ ആയ സെറാടോണിന് ധാരാളമുണ്ട് അവക്കാഡോയില്‍.
2. ചിക്ക് പീസ് – വൈറ്റമിന്‍ B9 ധാരാളം അടങ്ങിയതാണ് ഇത്. മൂഡ് മാറ്റങ്ങളെ മറികടയ്ക്കാൻ സഹായിക്കും
3. ബ്രസീല്‍ നട്സ് – മഗ്നീഷ്യം, ബി വൈറ്റമിനുകൾ, സിങ്ക് എന്നിവ ധാരാളം അടങ്ങിയനട്സ്
4. ചോക്ലേറ്റ് – Phenylethylamine അടങ്ങിയതാണ് ചോക്ലേറ്റ്. സ്ട്രെസ് കുറയ്ക്കാനും വിഷാദത്തെ തടയാനും സഹായിക്കും.
5. കോട്ടേജ് ചീസ് – ഉത്കണ്ഠ കുറയ്ക്കാനും സ്ട്രെസ് നിയന്ത്രിക്കാനും ഇവ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക