ദില്ലി: പാംങ്ഗോഗ് താഴ്വരയില് നിന്നും സൈനികരെ പിന്‍വലിക്കാന്‍ ഇന്ത്യ- ചൈന ധാരണയായി. ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളും ധാരണയിലെത്തിയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. സൈനികരെ പിന്‍വലിക്കുക മൂന്ന് ഘട്ടങ്ങളിലായി ആയിരിക്കും. കൂടാതെ ഇന്ത്യ അതിർത്തിയിലെ ദോക് ലാ മേഖലയിൽ ചൈന തുരങ്കപാത നിർമ്മിക്കുന്നതായും റിപ്പോർട്ടുണ്ട്. തുരങ്കപാത നിർമ്മാണം, ഏത് കാലാവസ്ഥയിലും യാത്രയ്ക്ക് സൗകര്യമൊരുക്കാനാണ്. ഈ വിവരങ്ങൾ പുറത്തുവന്നത് ഉപഗ്രഹ ദൃശ്യങ്ങളിലൂടെയാണ്.
സ്വര്‍ണക്കടത്ത്; ശിവശങ്കറിന് കോഴ നല്‍കിയത് ഒരു കോടി രൂപയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
2019ൽ, മെറുഗ് ലാ പാസിലൂടെ ദോക് ലാമിൽ എത്തുന്നതിനായി ചൈന തുരങ്കപാത നിർമിക്കുന്നതായുള്ള ഉപഗ്രഹദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കഴിഞ്ഞമാസം ടണലിന്റെ നീളം 500 മീറ്റർ കൂട്ടിയതായുള്ള ദൃശ്യങ്ങൾ പുറത്തുവന്നു. തുരങ്കപാത നിർമാണത്തിലൂടെ ചൈനയുടെ ലക്ഷ്യം മഞ്ഞുകാലത്തും അതിർത്തിയിലേക്കുള്ള യാത്ര സുഗമമാക്കാനാണെന്നാണ് സൂചന. ചൈനീസ് നീക്കം അതിർത്തി സംഘർഷം തുടരുന്നതിനിടെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക