മലപ്പുറം: അഞ്ച് മാസം ഗര്‍ഭിണിയായ യുവതി തിരൂരില്‍ മൂന്നര വയസുകാരിയായ മകളുമായി കിണറ്റില്‍ ചാടി ജീവനൊടുക്കിയതായി റിപ്പോർട്ട്. സംഭവം നടന്നത് തിരൂര്‍ പുല്ലൂരിലാണ്. മരണപ്പെട്ടത് പുല്ലൂര്‍ വൈരങ്കോട് റോഡില്‍ വാടക വീട്ടില്‍ താമസിക്കുന്ന തസ്നി, മകള്‍ റിഹാന ഫാത്തിമ എന്നിവരാണ്.
തസ്നിയെ ഭക്ഷണം കഴിക്കുന്നതിനിടയില്‍ കാണാതാവുകയായിരുന്നു. പിന്നീട് നടത്തിയ തെരച്ചിലിലിലാണ് മൃതദേഹങ്ങള്‍ കണ്ടത്. യുവതിക്ക് മാനസിക പ്രശ്നങ്ങള്‍ ഉള്ളതായി ബന്ധുക്കള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക