നടനും സംവിധായകനുമായ പ്രഭുദേവയുടെ രണ്ടാം വിവാഹം വൈകാതെ ഉണ്ടാകുമെന്ന് തമിഴ് മാധ്യമങ്ങൾ . തമിഴ് ആചാരപ്രകാരം അദ്ദേഹം പെങ്ങളുടെ മകളെ വിവാഹം ചെയ്യുമെന്നാണ് വാർത്ത .
പ്രഭുദേവ തന്റെ പെങ്ങളുടെ സഹോദരിയുമായി പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാവും എന്നും ചില ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് . എന്നാല്‍ പ്രഭു ദേവയോ നടനോട് അടുത്ത വൃത്തങ്ങളോ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.
റംലത്താണ് പ്രഭു ദേവയുടെ ആദ്യ ഭാര്യ ഈ ബന്ധത്തില്‍ രണ്ട് ആണ്‍കുട്ടികളും ഉണ്ട്. എന്നാല്‍ നയന്‍താരയുമായി പ്രണയത്തിലായതിനെ തുടര്‍ന്ന് പ്രഭു റംലത്തുമായി വിവാഹ മോചനം നടത്തി.
നയൻതാരയുമായി വേര്‍പിരിഞ്ഞ ശേഷം ഇനിയൊരു വിവാഹം എന്റെ ജീവിതത്തില്‍ ഉണ്ടായിരിക്കില്ല മക്കള്‍ക്ക് വേണ്ടി മാത്രമാണ് ജീവിതം എന്നും പ്രഭു ദേവ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക