ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിലായി. അറസ്റ്റിലായത് വൈപ്പിൻ ഓച്ചന്തുരുത്ത് സ്വദേശി സിജോ ജോസ്ലിൻ (23) ആണ്. പീഡനത്തിനിരയായത് തൃപ്പൂണിത്തുറ സ്വദേശിയായ പതിനാറുകാരിയാണ്. സെപ്റ്റംബറിലാണ് യുവാവ് പെൺകുട്ടിയെ ഓച്ചന്തുരുത്തിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചത്.
നടിയെ ആക്രമിച്ച കേസിൽ വിചാരണാ കോടതി മാറ്റണമെന്ന ഹര്‍ജിയില്‍ വാദം തുടരും
പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഞാറക്കൽ പൊലീസിനു കൈമാറിയിരുന്നു. പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്തത് ഞാറക്കൽ സി.ഐ. പി. എസ് ധർമ്മജിത്ത് ആണ്. ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്യുകയും പ്രതിക്കെതിരെ പോക്സോ ചുമത്തുകയും ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക