തിരുവനന്തപുരം: സ്ഥാനാര്‍ഥികളെ സാമൂഹ്യമാധ്യമങ്ങളില്‍ അധിക്ഷേപകരമായി ചിത്രീകരിച്ചതായി പരാതി വന്നാല്‍ കര്‍ശന നടപടിക്ക് പൊലീസിന് നിര്‍ദേശം.
സ്ഥാനാര്‍ഥികളുടെ പ്രചരണ ചത്രങ്ങളും സ്വകാര്യ ചിത്രങ്ങളും എഡിറ്റ് ചെയ്തും അശ്ലീല പദങ്ങള്‍ ഉപയോഗിച്ചും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് ഡി.ജി.പിയാണ് ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
വനിതകള്‍ ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ഥികളെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപകരമായി ചിത്രീകരിക്കുന്നുണ്ട്.
കാണാതായ 76 കുട്ടികളെ കണ്ടെത്തി; വനിതാ പൊലീസ് ഓഫീസര്‍ക്ക് മുന്‍കൂര്‍ സ്ഥാനക്കയറ്റം
പരാതി ലഭിച്ചാല്‍ ഇത്തരം സംഭവങ്ങളില്‍ സ്വീകരിക്കുന്ന നടപടികള്‍ ഉടന്‍ തന്നെ പൊലീസ് ആസ്ഥാനത്തെ ഇലക്ഷന് സെല്ലില്‍ അറിയിക്കണമെന്നും ജില്ലാ പൊലീസ് മേധാവികളോട് ഡി.ജി.പി. ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക