സംവരണം നൽകുന്നതിനായി ട്രാൻസ്ജെൻഡേഴ്സിനെ ഒ.ബി.സി പട്ടികയിൽ പരിഗണിക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നു. വിദ്യാഭ്യാസം, തൊഴിൽ അടക്കമുള്ള മേഖലകളിൽ ട്രാൻസ്ജെൻഡേഴ്സിന് ഒ.ബി.സി പ്രാതിനിധ്യം നൽകാനാണ് സുപ്രിംകോടതിയുടെ ഉത്തരവിന് തുടർച്ചയായ കേന്ദ്രസർക്കാർ നടപടി.
സെക്രട്ടേറിയേറ്റ് തീപ്പിടുത്തം: ഫോറന്‍സിക് പരിശോധനാഫലത്തിന്റെ അന്തിമ റിപ്പോര്‍ട്ട് പുറത്തുവന്നു
സാമൂഹ്യക്ഷേമമന്ത്രാലയം ട്രാൻസ്ജെൻഡേഴ്സിനെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്താൻ നിർദേശിച്ചു. സാമുഹ്യക്ഷേമ മന്ത്രാലയം വിവിധതലത്തിൽ നടത്തിയ ചർച്ചകളിലാണ് ഈ തീരുമാനം ഉയർന്നുവന്നത്. കേന്ദ്രമന്ത്രിസഭാ യോഗം നിർദേശം അംഗീകരിച്ചതിന് ശേഷം പാർലമെന്റിന്റെ അനുവാദം തേടിയാകും ഇത് നടപ്പാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക