വെഞ്ഞാറമൂട്: ആറുവയസ്സുകാരിയായ മകളെ ഉപേക്ഷിച്ചുപോയ യുവതി കാമുകനൊപ്പം അറസ്റ്റിൽ. അറസ്റ്റിലായത് പിരപ്പന്‍കോട് മാണിക്കല്‍ കുതിരകുളം ഗാന്ധി നഗര്‍ രശ്മി ഭവനില്‍ രശ്മി (23), കടയ്ക്കാവൂര്‍ ആനത്തലവട്ടം കെ.എസ്. നിവാസില്‍ ഹരീഷ് (23) എന്നിവരാണ്. യുവതിയുടെ ഭര്‍ത്താവ് നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി ഉണ്ടായത്.
പാലാരിവട്ടം പാലം അഴിമതിക്കേസിൽ വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷിനേയും പ്രതി ചേർത്തു
കുട്ടിയെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. തുടർന്ന് അടുത്ത ദിവസം വെഞ്ഞാറമൂട് പൊലീസില്‍ യുവതിയുടെ ഭര്‍ത്താവ് പരാതി നല്കി. തുടർന്ന് കേസെടുത്ത പൊലീസ് തിങ്കളാഴ്ച വൈകീട്ട് വെഞ്ഞാറമൂട് ബസ് സ്റ്റാന്‍ഡില്‍നിന്നും ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് നെടുമങ്ങാട് കോടതിയില്‍ ഹാജarrsetരാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക