പ്രവർത്തന മേഖലക്ക് അകത്തും പുറത്തും നിലപാടുള്ളയാളാണ് ബോളിവുഡ് താരം തപ്സി പന്നു. സിനിമയിലെത്തിയ ആദ്യ കാലത്ത് താൻ അവഗണിക്കപ്പെട്ടിരുന്നെന്നും അതിനുള്ള കാരണങ്ങളാണ് തന്നെ ഇന്നും അതിശയിപ്പിക്കുന്നതെന്നുമാണ് തപ്സി പറയുന്നത്. പല നിര്‍മ്മാതാക്കളും സംവിധായകരും അടുത്ത കാലത്ത് വരെ തന്നെ ബാഡ് ലക്ക് നടിയായി വിശ്വസിച്ചിരുന്നതായി താരം മുൻപ് പറഞ്ഞിരുന്നു.
മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഭർത്താവും പാസ്റ്ററും അറസ്റ്റിൽ
നായകന്റെ ഭാര്യയ്ക്ക് ഇഷ്ടമായില്ലെന്ന ഒറ്റക്കാരണത്താൽ മാത്രം ഒരു സിനിമയില്‍ നിന്ന് തന്നെ ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നും നായികയ്ക്ക് തന്നെക്കാള്‍ പ്രാധാന്യമുള്ള സീന്‍ വേണ്ടെന്നുളള നായകന്റെ വാശി കാരണം മറ്റൊരു ചിത്രത്തില്‍ നിന്നും തന്റെ ഇന്‍ട്രൊഡക്ഷന്‍ സീന്‍ പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ടെന്നും നടി പറയുന്നു. താരങ്ങളുടെ മക്കള്‍ക്ക് വേണ്ടി പലപ്പോഴും വഴി മാറിക്കൊടുക്കേണ്ടി വന്നതായും തപ്സി മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക