തിരുവനന്തപുരം: രാജ്യത്തെ ഹോട്ടലുകളുടെ സ്റ്റാര്‍പദവി ലഭ്യമാക്കുന്നതിന് കോഴ വാങ്ങിയെന്ന കേസില്‍ കേന്ദ്ര ടൂറിസം അസിസ്റ്റന്റ് ഡയറക്ടര്‍ അറസ്റ്റിലായി.
കേന്ദ്ര ടൂറിസം അസിസ്റ്റന്റ് ഡയറക്ടര്‍ എസ്.രാമകൃഷ്ണനെ സി.ബി.ഐ ആണ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ പഴനിയില്‍ നിന്ന് അറസ്റ്റ് ചെയ്ത രാമകൃഷ്ണനില്‍ നിന്ന് ഏഴ് ലക്ഷം രൂപയും പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലും കൊച്ചിയിലും നടത്തിയ റെയ്ഡില്‍ 31 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
സ്റ്റാര്‍ പദവിക്കായി ഹോട്ടലുകള്‍ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് കേരളത്തിലെ ഹോട്ടലുകളിലും ഏജന്റുമാരുടെ വീടുകളിലും സി.ബി.ഐ. മിന്നല്‍ പരിശോധന നടത്തുകയാണ്. രാജ്യവ്യാപകമായി നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് കേരളത്തിലും റെയ്ഡ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക