ചെന്നൈ: റോഡിലൂടെ നടന്ന് പോകുന്നതിനിടെ മരം വീണ് മധ്യവയ്സകന് മരിച്ചു. ചെന്നൈയിലാണ് സംഭവം. ഫുട്പാത്തിലുള്ള വന്‍ മരം കടപുഴകി വീണാണ് ഇയാള്‍ മരിച്ചത്്. ഇയാളുടെ മേല്‍ മരം വീഴുന്നതിന്റെ വീഡിയോ പുറത്തുവന്നു. നിവാര്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനമാകെ കനത്ത മഴയായിരുന്നു.
പകല്‍ സമയത്ത്് റോഡിലൂടെ നടന്ന് പോയ ഇയാള്‍ ക്രോസ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് മരം വീണത്.
https://twitter.com/i/status/1331823712190955520
മരം വീണതോടെ ഇയാള്‍ പൂര്‍ണമായും മരത്തിന് അടിയില്‍ പെട്ടുപോകുകയും ചെയ്തു. ഇയാള്‍ സംഭവസ്ഥലത്തുവച്ച് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക