ഗാസിയാബാദ്:ഗാസിയാബാദില്‍ പുലിയിറങ്ങി. പുലിയുടെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലാണ്. അഭിഷേക് പ്രസാദെന്നയാള് ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്ന 12 സെക്കന്റ് വീഡിയോയിലാണ് പുള്ളിപ്പുലി പ്രത്യക്ഷപ്പെടുന്നത്.
പുനർജനിക്ക് വേണ്ടി അനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചു; വി.ഡി. സതീശനെതിരേ വിജിലൻസ് അനേഷണം: സ്പീക്കറുടെ അനുമതി തേടി
ഗാസിയാബാദിനടുത്ത് രാജ്നഗറിലാണ് പുള്ളിപ്പുലി കാണപ്പെട്ടതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഗാസിയാബാദ് ഡെവലപ്പ്മെന്റ് അതോറിറ്റി ചെയര്‍പേഴ്സണിന്റെ വീട്ടിലെ ജനറേറ്റര്‍ റൂമില്‍ പുലിയെ കണ്ടിരുന്നു. അവിടെ നിന്ന് ഓടി രക്ഷപെട്ട് ഇന്‍സ്റ്റിട്യൂട്ട് കാമ്പസിലെ മരത്തിന് മുകളിലില്‍ കയറിയിരിപ്പായെന്നും പിടിഐ പറയുന്നു.
അഞ്ച് സംഘങ്ങളായി തിരിഞ്ഞ് വനപാലകര്‍ തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും പുലി ഇപ്പോഴും അലഞ്ഞു നടക്കുന്നുണ്ട്. പുലിയെ പിടിക്കുംവരെ സ്ഥലവാസികള്‍ പുറത്തിറങ്ങരുതെന്നാണ് നിര്‍ദ്ദേശം.
A leopard has been spotted in Rajnagar, please do something while walking on the road without any fear 🚧🙏 @ghaziabadpolice #leopardinGhaziabad@dm_ghaziabad @UPGovt pic.twitter.com/qFnsgdjKU7
— Abhishek prasad (@abhishek11__) November 25, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക