ജയ്പൂര്‍: രാജസ്ഥാനില്‍ ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി തീകൊളുത്തി മരിച്ചു. ഭാര്യ തീ കൊളുത്തി ആത്മഹത്യ ചെയ്യുന്ന വീഡിയോ എടുത്ത ഭര്‍ത്താവ് അറസ്റ്റില്‍. രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയിലാണ് സംഭവം നടന്നത്. ഭര്‍ത്താവിനും അഞ്ച് കുടുംബാംഗങ്ങള്‍ക്കും എതിരെ പൊലീസ് കേസ് എടുത്തു.
ഭര്‍ത്താവിനെതിരെ ആത്മഹത്യാ പ്രേരണ, സ്ത്രീധന നിരോധന നിയമം എന്നിവയാണ് ചുമത്തിയിരിക്കുന്നത്. മൊബൈലില്‍ എടുത്ത വീഡിയോ ഭാര്യയുടെ മാതാപിതാക്കള്‍ക്ക് ഇയാള്‍ അയച്ചു കൊടുത്തെന്നും പൊലീസ് പറഞ്ഞു.
മുംബൈ ഭീകരാക്രമണത്തിന്റെ 12-ാം വാര്‍ഷിക ദിനത്തിലും കൊടും ഭീകരന് ഹാഫിസ് സയിദിന് പാകിസ്താനില്‍ സുഖവാസം; സ്വന്തം വീട്ടില്‍ അതിഥി സല്‍ക്കാരം, കാവലിന് പാക് പട്ടാളം; ഹാഫിസ് സയിദ് ജയിലില്‍ അല്ലെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്
നവംബര്‍ 20നാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റതിനാല്‍ ജയ്പൂരിലെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. അവിടെ വെച്ച് 22ന് മരിച്ചു.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം മാതാപിതാക്കള്‍ക്ക് വിട്ടുകൊടുത്തു. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം വിശദമായ അന്വേഷണം നടത്തിവരുകയാണെന്ന് ഗുദഗോര്ജി പൊലീസ് സ്റ്റേഷന് എസ്.എച്ച്.ഒ ദേരി സിംഗ് പറഞ്ഞു.
ഭര്‍ത്താവിനെ കൂടാതെ സഹോദരന്, അമ്മാവന്, അമ്മായി, മാതാപിതാക്കള്‍ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക