പ്രമേഹ രോഗികൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്താൻ ഭക്ഷണത്തിൽ ഏറെ ശ്രദ്ധിക്കണം. അതോടൊപ്പം കുടിക്കുന്ന പാനീയങ്ങൾ ഒട്ടും കാലറി ഇല്ലാത്തതോ വളരെ കുറഞ്ഞതോ ആയിരിക്കണം. ഇത്തരത്തിൽ പ്രമേഹരോഗികൾക്ക് ഏറ്റവും മികച്ച ഒരു പാനീയമാണ് ഗ്രീൻ ടീ.
പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഗ്രീൻ ടീയ്ക്ക് കഴിയുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
കോവിഡ് തീവ്രമായി ബാധിച്ച രോഗികളിൽ നല്ലൊരു ശതമാനത്തിനും മൂന്നു മാസത്തിനുള്ളിൽ ശ്വാസകോശം സുഖപ്പെട്ട് പഴയ നിലയിലാകുമെന്ന് പഠനം
ഗ്രീൻ ടിയിലൂടെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു. ദിവസം രണ്ടോ മൂന്നോ തവണ ഗ്രീൻടീ കുടിക്കാം. ആരോഗ്യഗുണങ്ങൾ പരമാവധി ലഭിക്കാൻ മധുരം ചേർക്കാതെ കുടിക്കാം.
രുചി കൂട്ടാൻ നാരങ്ങാനീരോ പുതിനയിലയോ ചേർക്കാം. ഗ്രീൻടീ തയാറാക്കി അധികസമയം വച്ചിരുന്നാൽ കയ്പ്പ് വരാം. അതുകൊണ്ട് രണ്ടു മൂന്നു മിനിറ്റിനകം കുടിക്കുക. ഗ്രീൻ ടീ ബാഗ് ഉപയോഗിക്കുന്നതിനു പകരം ഗ്രീൻടീ തേയില ലൂസ് ആയി കിട്ടുന്നത് ഉപയോഗിക്കുന്നത് ആകും കൂടുതൽ ഗുണകരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക