കൊൽക്കത്ത: കെട്ടിടത്തിന്റെ 24ാം നിലയിൽനിന്ന് വീണ് 17കാരൻ മരിച്ചു. 12ാം ക്ലാസ് വിദ്യാർഥിയായ രുദ്രാണി ദത്തയാണ് മരിച്ചത്. കൊൽക്കത്തയിലെ അനന്തപൂരിലെ ഹൗസിങ് കോംപ്ലക്സിലാണ് തിങ്കളാഴ്ച രാവിലെയാണ് സംഭവം.
കുട്ടിയെ ഉടൻ കൊൽക്കത്ത നാഷണൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബദ്ധത്തിൽ വീണതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക